കണ്ണൂർ:കൂട്ടുപുഴ എക്സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹനം പരിശോധിക്കവേ ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കെ.എല്‍-45 എം-6300 നമ്ബര്‍ കാറും പ്രതി ബേപ്പൂര്‍ സ്വദേശി യാസ്സര്‍ അറഫാത്തിനെയും എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.പ്രതി ബംഗ്ളൂരില്‍ നിന്നും കടത്തികൊണ്ടു വന്ന മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതിനും കൂട്ടുപ്രതികളെ പിടികൂടുന്നതിനും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.25 ന് എക്‌സൈസ് ചെക്ക്‌പോസറ്റില്‍ ഡ്യൂട്ടി നോക്കുകയായിരുന്ന ഗ്രേഡ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷാജിയെ(51)തട്ടിത്തെറിപ്പിക്കുകയും കൂടെ ജോലി ചെയ്തിരുന്ന ഷാജി ആളോക്കനെ കാറില്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്ത സംഘത്തിലെ പ്രധാനിയെയാണ് പിടികൂടിയത്.
അന്വേഷണത്തില്‍ എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇന്‍സ്പെക്ടര്‍ പി.കെ.മുഹമ്മദ് ഷഫീഖ്, കണ്ണൂര്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ടി.ഷിജുമോന്‍, പ്രിവെന്റീവ് ഓഫീസര്‍ കെ.പ്രദീപ് കുമാര്‍, സി ഇ ഒ മാരായ സച്ചിന്‍ദാസ്, നിതിന്‍ ചോമാരി എന്നിവരും പോലീസ് സംഘത്തില്‍ എസ.ഐ.സനീഷ്, സീനിയര്‍ സി.പി.ഒ മാരായ അനൂപ്, ഷിജോയ്, ഷൌക്കത്തലി, നിജീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.
Post a Comment