Join News @ Iritty Whats App Group

ഇന്ത്യൻ വിദ്യാർത്ഥിനിയെ അമേരിക്കയിൽ കാണാതായി, അവസാനം കണ്ടത് ലോസ് ഏഞ്ചൽസിൽ; ജനങ്ങളുടെ സഹായം തേടി പൊലീസ്


ഹൂസ്റ്റണ്‍: യുഎസിലെ കാലിഫോർണിയയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി. നിതീഷ കാണ്ടുലയെ (23) ആണ് കാണാതായത്. കാലിഫോർണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി സാൻ ബെർണാർഡിനോ (സിഎസ്‌യുഎസ്‌ബി) വിദ്യാർത്ഥിനിയായ നിതീഷയെ മെയ് 28 നാണ് കാണാതായതെന്ന് പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിച്ചാൽ (909) 537-5165 നമ്പറിൽ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. 

ഹൈദരാബാദ് സ്വദേശിനിയാണ് നിതീഷ. ലോസ് ഏഞ്ചൽസിലാണ് നിതീഷയെ അവസാനമായി കണ്ടത്. മെയ് 30നാണ് വിദ്യാർത്ഥിനിയെ കാണാതായെന്ന പരാതി ലഭിച്ചതെന്ന് സിഎസ്‌യുഎസ്‌ബി പൊലീസ് ഓഫീസർ ജോൺ ഗട്ടറസ് അറിയിച്ചു. 5 അടി 6 ഇഞ്ച് ഉയരവും 72.5 കിലോഗ്രാം ഭാരവുമുണ്ട്. കാലിഫോർണിയ ലൈസൻസ് പ്ലേറ്റുള്ള ടൊയോട്ട കൊറോളയാണ് വിദ്യാർത്ഥിനി ഓടിച്ചിരുന്നതെന്നും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. 

കഴിഞ്ഞ മാസങ്ങളിലും അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികളെ കാണാതായ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ചിക്കാഗോയിൽ 26 കാരനായ രൂപേഷ് ചന്ദ്ര ചിന്തകിന്ദ് എന്ന ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായിരുന്നു. ഏപ്രിലിൽ കാണാതായ 25 കാരനായ മുഹമ്മദ് അബ്ദുൾ അർഫത്ത് എന്ന ഹൈദ്രാബാദുകാരനെ യുഎസിലെ ക്ലീവ്‌ലാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഐടിയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായാണ് ഈ വിദ്യാർത്ഥി യുഎസിലെത്തിയത്. പർഡ്യൂ സർവകലാശാലയിലെ വിദ്യാർത്ഥിയായ 23 കാരനായ സമീർ കാമത്തിനെ ഫെബ്രുവരിയിലാണ് കാണാതായത്.

Post a Comment

Previous Post Next Post
Join Our Whats App Group