Join News @ Iritty Whats App Group

‘അത് പുലിയല്ല പൂച്ച’; സത്യപ്രതിജ്ഞക്കെത്തിയ അപ്രതീക്ഷിത അതിഥിയെ തിരിച്ചറിഞ്ഞു

മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്ട്രപതിഭവനിലെ പ്രധാന വേദിക്ക് പിന്നിലൂടെ കടന്ന് പോയ ജീവി പുള്ളിപ്പുലിയല്ലെന്ന് കണ്ടെത്തി. പുലിയല്ല പൂച്ചയാണെന്നാണ് കണ്ടെത്തൽ. സത്യപ്രതിജ്ഞക്ക് പിന്നാലെ പ്രധാന വേദിക്ക് പിന്നിലൂടെ ഒരു ജീവി കടന്നു പോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇത് പുള്ളിപ്പുലിയാണെന്നാണ് ആദ്യം പ്രചരിച്ചത്.

രാഷ്‌ട്രപതി ഭവൻ സ്ഥിതി ചെയ്യുന്ന 321 ഏക്കറിൽ വന മേഖലയും ഉള്ളതുകൊണ്ട് തന്നെ ദൃശ്യം കണ്ടവരൊക്കെ അത് പുള്ളിപ്പുലിയാണെന്ന് വിശ്വസിച്ചു. ദൃശ്യത്തിന്റെ വെളിച്ചത്തിൽ അന്വേഷണം തുടങ്ങി. ഒരുക്കം ദില്ലി പൊലീസ് അന്വേഷിച്ച് ആ ജീവി ഏതാണെന്ന് കണ്ടെത്തി. പൂച്ചയെ ആണ് എല്ലാവരും പുള്ളിപ്പുലിയെന്ന് തെറ്റിദ്ധരിച്ചതെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

രാഷ്ട്രപതി ഭവനിരിക്കുന്ന പ്രദേശത്ത് പുലി എത്താൻ ഒരു സാധ്യതയുമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൂച്ചയേക്കാൾ വലുപ്പം ദൃശ്യങ്ങളിലെ ജീവിക്ക് ഉണ്ടെന്നാണ് ഇപ്പോഴും സോഷ്യൽ മീഡയയിൽ ചിലർ വാദിക്കുന്നത്. എന്നാൽ ആ വാദം തെറ്റാണെന്നും അത് പൂച്ചയാണെന്നുമാണ് ദില്ലി പൊലീസ് തറപ്പിച്ച് പറയുന്നത്.

രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനിടെ വേദിക്ക് പിന്നിലൂടെ പുള്ളിപ്പുലിയെന്ന് സംശയിക്കുന്ന ഒരു മൃഗം കടന്നു പോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള എംപി, ദുർഗാ ദാസ് ഉയ്കെ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിടുമ്പോഴായിരുന്നു സംഭവം. വേദിക്ക് പിന്നിലൂടെ പുള്ളിപ്പുലിയെന്ന് തോന്നിക്കുന്ന ഒരു മൃഗം നടന്ന് പോകുന്നത് വീഡിയോയിൽ കാണാം.

Post a Comment

Previous Post Next Post
Join Our Whats App Group