റിയാദ്; സൗദി അറേബ്യയില്‍ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം അനുഭവപ്പെട്ടത് സൗദിയിലെ മധ്യപ്രവിശ്യയോട് ചേര്‍ന്നുള്ള ഹാഇല്‍ മേഖലയിലാണ്.അല്‍ഷന്നാന്‍ പ്രദേശത്തിന്റെ കിഴക്കുഭാഗത്ത് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.03 നാണ് ഭൂചലനം അനുഭവപ്പെട്ടത്
റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബാ അല്‍ഖൈല്‍ അറിയിച്ചു. നാഷനല്‍ സെസ്മിക് മോണിറ്ററിങ് നെറ്റുവര്‍ക്കില്‍ ഭൂകമ്പം രേഖപ്പെട്ട ഉടന്‍ സാഹചര്യം നിരീക്ഷിച്ചു. എന്നാല്‍ തുടര്‍ചലനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ 5.8 കിലോമീറ്റര്‍ വ്യാപ്തിയില്‍ ഇതിന്റെ ആഘാതം അനുഭവപ്പെട്ടു.
Post a Comment