Join News @ Iritty Whats App Group

ഇരിട്ടിയിലെ കടയില്‍ നിന്ന് പെരുന്പാന്പിനെയും ഓട്ടോറിക്ഷയില്‍ നിന്ന് പെരുന്പാന്പിൻ കുഞ്ഞിനെയും പിടികൂടി





രിട്ടി: ഇരിട്ടിയിലെ കടയില്‍ നിന്ന് പെരുന്പാന്പിനെയും ഓട്ടോറിക്ഷയില്‍ നിന്ന് പെരുന്പാന്പിൻ കുഞ്ഞിനെയും പിടികൂടി.പഴയ പോസ്റ്റ് ഓഫീസിനു സമീപത്തെ  ലേഡീസ് ഷോപ്പില്‍ നിന്നുമാണ് ഇന്നലെ പുലർച്ചെ പെരുന്പാന്പിനെ പിടികൂടിയത്.

പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. ഇതുവഴി പോകുന്ന യാത്രക്കാരാണ് പാന്പ് കടയക്കുള്ളിലേക്ക് കയറുന്നത് കണ്ടത് ഉടൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസല്‍ വിളക്കോട് എത്തി പെരുമ്ബാമ്ബിനെ പിടികൂടുകയായിരുന്നു. 

ഇന്നലെ വൈകുന്നേരം കീഴൂർ പെട്രോള്‍ പന്പിന് സമീപത്ത് നിന്നാണ് ഓട്ടോറിക്ഷയില്‍ നിന്ന് പെരുന്പാന്പിൻ കുഞ്ഞിനെ കണ്ടെത്തിയത് ഇതിനെയും ഫൈസല്‍ എത്തി പിടികൂടുകയായിരുന്നു. 

വെള്ളിയാഴ്ച ഇരിട്ടി ക്രിസ്ത്യൻ പള്ളിക്ക് സമീപത്തെ വിവ ഗോള്‍ഡില്‍ നിന്നും പെരുമ്ബാമ്ബിൻ കുട്ടിയെയും മാടത്തില്‍ കാറിന്‍റെ ബോണറ്റിനുള്ളില്‍ കയറിക്കൂടിയ നീർക്കോലിയെയും ഫൈസല്‍ പിടികൂടിയിരുന്നു. ഏതാനും ആഴ്ചകള്‍ക്കു മുന്പ് ഇരിട്ടിയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ നിന്ന് മൂർഖനെയും പിടികൂടിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group