നിയമത്തിന് വിരുദ്ധമായോ കോടതി ഉത്തരവിന് വിരുദ്ധമായോ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മന്ത്രി പി രാജീവ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ഒരു പ്രതിയെയും വിട്ടയയ്ക്കാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്തെങ്കിലും മന്ത്രി വിചാരിച്ചാലും പ്രതിയെ വിട്ടയയ്ക്കാനോ ശിക്ഷയിൽ ഇളവ് നൽകാനോ കഴിയില്ല. സർക്കാർ നിയമപരമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. ഏത് കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് സർക്കാരിനല്ലതെന്നും മന്ത്രി പറഞ്ഞു.
‘യില്‍ ചട്ടമനുസരിച്ചുള്ള ഉപദേശക സമിതി പരിശോധിച്ച് നിയമാനുസൃതമാണെന്ന് കണ്ടെത്തി ഉന്നത സമിതിക്ക് അയച്ചാൽ മാത്രം പിന്നീട് ശുപാര്‍ശ ആഭ്യന്തര വകുപ്പ് സർക്കാരിന്റെ പരിഗണനയ്ക്ക് കൊണ്ടുവരൂ. എങ്കിൽകൂടി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ക്കകത്ത് എല്ലാ സമിതിയും ശുപാർശ ചെയ്‌താൽ പോലും സര്‍ക്കാര്‍ പൊതുവായ മാനദണ്ഡം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജയിൽ സമിതികളുടെ ശുപാർശകളുടെ പ്രകാരം ശിക്ഷ ഇളവ് ചെയ്തിട്ടുള്ള പ്രതികളുടെ പശ്ചാത്തലം പരിശോധിച്ച് കഴിഞ്ഞാൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ മാനദണ്ഡനങ്ങൾ സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഇനിയും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും നിയമത്തിൽ നിന്നും വ്യത്യസ്തമായോ ഒരു സമീപനമോ ഒരാളുടെ കാര്യത്തിലും സർക്കാർ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Post a Comment