ദില്ലി: അന്താരാഷ്ട്ര യോഗാ ദിനത്തിൽ ശ്രീനഗറിൽ യോഗയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി ജമ്മുകശ്മീരിലെത്തിയിരുന്നു. രാവിലെ ആറരയ്ക്ക് പരിപാടി ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മഴ മൂലം വൈകി. തുടർന്ന് യോഗ ഹാളിലേക്ക് മാറ്റി. 7000 ത്തോളം പേർ പങ്കെടുക്കുന്ന യോഗയായിരുന്നു ശ്രീനഗറിൽ സംഘടിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര യോഗ ആഘോഷം 10 വർഷം പിന്നിട്ടെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി 130 ൽ അധികം രാജ്യങ്ങളിൽ യോഗ ദിനാഘോഷം നടക്കുന്നുവെന്നും ലോകത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നുവെന്നും ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സർവകലാശാലകളിൽ യോഗയെ കുറിച്ച് ഗവേഷണ പഠനങ്ങൾ വരെ നടക്കുന്നുണ്ട്. യോഗ ഇന്ന് സമ്പദ് രംഗത്തിന് കൂടി മുതൽ കൂട്ടാകുന്നു. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യോഗ ടൂറിസം വളരുന്നുവെന്നും മോദി പറഞ്ഞു. ദില്ലിയിൽ കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി, ബി എൽ വർമ എന്നിവർ യോഗയിൽ പങ്കെടുത്തു. യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്നൗവിലെ രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു.
Post a Comment