Join News @ Iritty Whats App Group

സിം കാർഡ് തട്ടിപ്പ്: മട്ടന്നൂരിൽ രണ്ട് പേർ കൂടി അറസ്റ്റിൽ



മട്ടന്നൂർ: മറ്റുള്ളവരുടെ പേരില്‍ വ്യാപകമായി സിം കാർഡുകള്‍ വാങ്ങി വിദേശത്തേക്ക് കടത്തുകയും ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന സംഘത്തിലെ രണ്ടു പേരെക്കൂടി മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.

ഉരുവച്ചാലിലെ മൊബൈല്‍ ഷോപ്പുടമ കീച്ചേരി സ്വദേശി പി. സിയാദ്(26), വെമ്ബടിയിലെ മുഹമ്മദ് സാലിഹ് (19) എന്നിവരെയാണ് മട്ടന്നൂർ എസ്‌എച്ചഒ ബി.എസ്. സജന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 

പ്രസ്തുത കേസില്‍ നേരത്തെ മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. കീച്ചേരി സ്വദേശിയുടെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ഇദ്ദേഹത്തിന്‍റെ ആധാർ കാർഡ് ഉപയോഗിച്ച്‌ ഏഴ് സിം കാർഡുകള്‍ പ്രതികള്‍ വാങ്ങിയിരുന്നു. ഇവ പിന്നീട് തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് പരാതി നല്കിയത്. 


വിദ്യാർഥികളുടെയും മറ്റും പേരില്‍ വ്യാപകമായി സിം കാർഡുകള്‍ വാങ്ങുകയും വിദേശത്തേക്ക് കൈമാറി ഓണ്‍ലൈൻ തട്ടിപ്പിനടക്കം ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. സിം കാർഡുകള്‍ നല്കുന്ന വകയില്‍ പ്രതിഫലമായി ലഭിച്ച വൻതുക പ്രതികളുടെ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയി ട്ടുണ്ട്. 918 സിം കാർഡുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.


നിയമം ലംഘിച്ച്‌ സിം കാർഡുകള്‍ എടുത്തു നല്കിയതിനാണ് ഉരുവച്ചാലിലെ 'ഓർക്കുട്ട്' മൊബൈല്‍ ഷോപ്പുടമ സിയാദിനെ അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേർ പിടിയിലാ കുമെന്നും പോലീസ് അറിയിച്ചു. സ്വന്തം രേഖകള്‍ നല്കി മറ്റുള്ളവർക്ക് സിം കാർഡ് എടുത്തു നല്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group