Join News @ Iritty Whats App Group

തൃ​ശൂ​ർ സു​രേ​ഷ് ഗോ​പി എ​ടു​ത്തോ​ട്ടെ..! ജാ​വ​ദേ​ക​ര്‍-​ജ​യ​രാ​ജ​ന്‍ കൂ​ടി​ക്കാ​ഴ്ച​യു​ടെ പാ​ക്കേ​ജി​ൽ തൃ​ശൂ​രി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ന്നെ​ന്ന് ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​ര്‍

കൊ​ച്ചി: തൃ​ശൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി ജ​യി​ച്ച​ത് പ്ര​കാ​ശ് ജാ​വ​ദേ​ക​ര്‍ – ഇ.​പി. ജ​യ​രാ​ജ​ന്‍ കൂ​ടി​ക്കാ​ഴ്ച​യി​ലെ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്ന് ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​ര്‍.

ലാ​വ്‌​ലി​ന്‍ കേ​സ് ഒ​ഴി​വാ​ക്കും, മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​നെ​തി​രാ​യ അ​ന്വേ​ഷ​ണം ഇ​ല്ലാ​താ​ക്കും എ​ന്നി​വ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഉ​ണ്ടാ​യ പാ​ക്കേ​ജ്. നീ​ക്കു​പോ​ക്ക് തൃ​ശൂ​രി​ല്‍ മാ​ത്ര​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ത് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ന​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​നു​മാ​യി ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നെ​ന്ന് ന​ന്ദ​കു​മാ​ര്‍ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. ബി​ജെ​പി അ​ഖി​ലേ​ന്ത്യാ നേ​താ​വി​നെ കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ക​ണ്ടി​രു​ന്നു​വെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​ത് ഇ.​പി. ജ​യ​രാ​ജ​നെ​ക്കു​റി​ച്ചാ​യി​രു​ന്നു​വെ​ന്നും ന​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ജാ​വ​ദേ​ക​റി​ന്‍റെ വീ​ട്ടി​ല്‍​വ​ച്ച് അ​മി​ത് ഷാ ​ഉ​റ​പ്പു​ത​രു​മെ​ന്നും അ​വി​ടെ​വ​ച്ച് സം​സാ​രി​ക്കാ​മെ​ന്നും ഭാ​ഷ പ്ര​ശ്‌​ന​മാ​ണെ​ങ്കി​ല്‍ ന​ന്ദ​കു​മാ​റി​നെ കൂ​ടെ കൂ​ട്ടാ​മെ​ന്നും ജാ​വ​ദേ​ക​ര്‍ പ​റ​ഞ്ഞ​താ​യും ന​ന്ദ​കു​മാ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group