ഇന്ത്യയിൽ തുടർച്ചയായി പേപ്പറുകൾ ചോർന്നുകൊണ്ടിരിക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദിക്ക് ഇത് തടയാൻ കഴിയുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ഉക്രൈൻ, ഗാസ യുദ്ധങ്ങൾ നിർത്തിയ മോദിക്ക് എന്തുകൊണ്ട് ചോദ്യ പേപ്പർ ചോർച്ച തടയാൻ സാധിക്കുന്നില്ലെന്നും രാഹുൽ ചോദിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
സർക്കാരിന് ചോദ്യപേപ്പർ ചോർച്ച തടയണമെന്ന് ആഗ്രഹമില്ല. മധ്യപ്രദേശ്, ഗുജറാത്ത് കേന്ദ്രീകരിച്ച് ചോദ്യപേപ്പർ ചോർച്ചയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വൈസ് ചാൻസലർമാരെ നിയമിക്കുന്നത് സംഘടനകളുമായി ബന്ധം നോക്കിയാണെന്നും യോഗ്യത നോക്കിയല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. വിദ്യാർത്ഥിളെ ഇത് നന്നായി ബാധിക്കുന്നുണ്ട്. ഇക്കാര്യം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും രാഹുൽ പറഞ്ഞു.
हिंदुस्तान में लगातार पेपर लीक हो रहे हैं और नरेंद्र मोदी या तो उसे रोक नहीं पा रहे या रोकना ही नहीं चाहते।
भाजपा शासित राज्य पेपर लीक का एपिसेंटर और शिक्षा माफियाओं की लैबोरेटरी बन गए हैं।
भाजपा सरकार शिक्षा व्यवस्था को चौपट कर युवाओं के भविष्य से खिलवाड़ कर रही है।
INDIA… pic.twitter.com/QtXXsBnLMw
— Rahul Gandhi (@RahulGandhi) June 20, 2024
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കടലാസ് ചോർച്ചയുടെയും വിദ്യാഭ്യാസ മാഫിയയുടെ ലബോറട്ടറിയുടെയും കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. വിദ്യാഭ്യാസ സംവിധാനം തകർക്കാനാണ് ശ്രമം. യുവാക്കളുടെ ഭാവി കൊണ്ടാണ് ബിജെപി സർക്കാർ കളിക്കുന്നത്. ഇതൊരിക്കലും ഇന്ത്യ മുന്നണി അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Post a Comment