അന്ധവിശ്വാസത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ വീണ്ടും അരുംകൊല. നവജാത ശിശു വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് കൂടുതല്‍ ചുരുളുകളഴിയുന്നത്. അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് മുത്തച്ഛനാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
തമിഴ്‌നാട് അരിയല്ലൂരില്‍ 38 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് മൂന്ന് ദിവസം മുന്‍പ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ പിതാവും മുത്തച്ഛനും മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയത് മുത്തച്ഛന്‍ വീരമുത്തുവാണെന്ന് കണ്ടെത്തുന്നത്.
ചിത്തിര മാസത്തിലുണ്ടായ കുട്ടി കുടുംബത്തിന് ദോഷമാണെന്ന അന്ധവിശ്വാസത്തെ തുടര്‍ന്നാണ് ഇയാള്‍ കൊല നടത്തിയത്. ജ്യോതിഷിയുടെ ഉപദേശം അനുസരിച്ചാണ് കൊല നടത്തിയതെന്ന് വീരമുത്തു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് പൊലീസ് ജ്യോതിഷിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
എന്നാല്‍ പൊലീസ് ഇതുവരെ ജ്യോതിഷിയെ അറസ്റ്റ് ചെയ്തിട്ടില്ല. കുടുംബത്തിലെ മറ്റാര്‍ക്കും കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
Post a Comment