കൊച്ചി: നടപടിക്രമങ്ങള്‍ക്കും നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തിലെ പൊതുദര്‍ശനത്തിനും അന്ത്യാഞ്ജലിക്കും ഗാര്‍ഡ് ഓഫ് ഓണറിനും ശേഷം കുവൈറ്റില്‍ തീപ്പിടുത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ മൃതദേഹങ്ങള്‍ ഉറ്റവര്‍ക്ക് കൈമാറി. വിമാനത്താവളത്തില്‍ നിന്നും ഓരോ മൃതദേഹങ്ങളും പ്രത്യേകം പ്രത്യേകം ആംബുലന്‍സിലേക്ക് മാറ്റി. ഓരോന്നിനും പോലീസിന്റെ ഓരോ പൈലറ്റ് വാഹന അകമ്പടി ഉണ്ടാകും.
23 മലയാളികളുടെയും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ഒരു മലയാളിയുടേത് ഉള്‍പ്പെടെ 14 മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് അയച്ചു. രാവിലെ 10.30 യോടെയാണ് മൃതദേഹവും വഹിച്ചുള്ള സൈനിക വിമാനം കൊച്ചിയില്‍ എത്തിയത്. പിന്നീട് ക്ലീയറന്‍സ് നടപടികള്‍ക്ക് ശേഷം 12 മണിയോടെ കാര്‍ഗോ ടെര്‍മിനലിലേക്ക് ഓരോരോ മൃതദേഹങ്ങളായി കൊണ്ടുവന്നു. പിന്നീട് കേന്ദ്ര സംസ്ഥാന മന്ത്രിമാരും വിവിധ ജനപ്രതിനിധികളും ബന്ധുമിത്രാദികളുടെയും അന്ത്യാഞ്ജലിക്കും ഗാര്‍ഡ് ഓഫ് ഓണറിനും ശേഷമാണ് മൃതദേഹങ്ങള്‍ ഓരോന്നായി ബന്ധുക്കള്‍ക്ക് കൈമാറിയത്. കൊണ്ടുവന്ന മൃതദേഹങ്ങളില്‍ മഹാരാഷ്ട്രയില്‍ താമസിക്കുന്ന മലയാളി ഡെന്നിബേബിയുടെ മൃതദേഹം ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അന്തിമോപചാരം അര്‍പ്പിച്ചു.
കേന്ദ്രമന്ത്രിമാരായ രാജ്യവര്‍ദ്ധന്‍ സിംഗും സഹമന്ത്രി സുരേഷ്‌ഗോപിയും അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നേരത്തേ തന്നെ കേന്ദ്രം എടുത്തിരുന്നു. വിദേശത്തേക്ക് വിദേശകാര്യ സഹമന്ത്രി പോകുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. രാവിലെ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിമാനം എത്തിയത് 10.30 യോടെയായിരുന്നു. അന്തിമോപചാരം അര്‍പ്പിക്കാന്‍ ഉറ്റവരും ഉടയവരുമായി അനേകരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.
Post a Comment