റിയാദ്: മലയാളി ഹാജി ഹജ്ജിന്റെ കർമ്മങ്ങൾ നിർവഹിക്കവേ സുപ്രധാന ഹജ്ജ് കർമം നടന്ന മക്കയിലെ അറഫയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി കുട്ടശ്ശേരി മേലേതിൽ പരേതനായ മാനു ഹാജി മകൻ അബ്ദുല്ല (69) ആണ് മരിച്ചത്.
ഭാര്യക്കും മകനും ഒപ്പം സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു. കർമ്മങ്ങൾ നടക്കുന്നതിനിടെ മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം അറഫാ ജബലുറഹ്മ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തീകരിച്ചു മക്കയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഹലീമ കളത്തിങ്ങൽ (മഞ്ഞപ്പെറ്റി), മക്കൾ: ഫൈസൽ, ഫായിസ്. മരുമക്കൾ: ഫാത്തിമ ഇർഫാൻ, ബായി ശഫർഹാന.
Post a Comment