Join News @ Iritty Whats App Group

പാലക്കാട് രാഹുലിനെയും ചേലക്കരയില്‍ രമ്യയെയും മത്സരിപ്പിക്കാന്‍ യുഡിഫ്; പത്മജയെും ശോഭയെയും കളത്തിലിറക്കാന്‍ ബിജെപി; ‘പിതൃത്വ’ വിഷയം ഉയര്‍ത്തും


പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ചേലക്കര മണ്ഡലത്തില്‍ മുന്‍ എം.പി രമ്യാ ഹരിദാസിനെയും കോണ്‍ഗ്രസ് പരിഗണിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ഷാഫി പറമ്പിലിന് പകരം രാഹുല്‍ എന്ന നിലയിലാണ് കോണ്‍ഗ്ര് പരഗണിക്കുന്നത്.ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കള്‍ പിന്തുണച്ചുവെന്നാണ് വിവരം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും രമ്യാ ഹരിദാസ് പിടിച്ച വോട്ടുകള്‍ കണക്കിലെടുത്താണ് രമ്യയെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ തയാറെടുക്കുന്നത്. 35,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണന്‍ വിജയിച്ചത്.

എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 8,798 വോട്ടുകളായി കുറഞ്ഞു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കുകയാണെങ്കില്‍ ബിജെപി പത്മജ വേണുഗോപാലിനെയോ ശോഭാ സുരേന്ദ്രനെയോ ആയിരിക്കും മത്സരിപ്പിക്കുക.

പത്മജയുടെ പിതൃത്വത്തെ ചോദ്യം ചെയ്ത രാഹുലിനെതിരെ പ്രചരണത്തില്‍ വീഴിക്കമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. കഴിഞ്ഞ തവണ മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group