Join News @ Iritty Whats App Group

ഇരിട്ടി കീഴൂരിലെ സംഘം ഉടമസ്ഥതയിലുള്ള സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ആര്‍എസ്എസില്‍ വിവാദം ; നൂറുകണക്കിന് പേര്‍ സംഘടന വിടുമെന്ന് ഭീഷണിപ്പെടുത്തി പോസ്റ്റര്‍


ഇരിട്ടി: സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കണ്ണൂരില്‍ ആര്‍എസ്എസിന്റെ ഓഫീസിന് മുന്നിലും സംസ്ഥാന ഭാരവാഹിയുടെ വീടിന് മുന്നിലും വിമത പോസ്റ്ററുകള്‍. ഉള്‍പ്പോരിന് കാഹളം ഉയര്‍ത്തി വന്‍ തോതില്‍ ആള്‍ക്കാര്‍ സംഘടനയില്‍ നിന്നും വിട്ടുപോകുമെന്ന് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. സംഘടനയുടെ പേരിലുള് വസ്തു വില്‍പ്പനയില്‍ പണം തട്ടിയെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്.

ഇരിട്ടി കീഴൂരിലെ സംഘം ഉടമസ്ഥതയിലുള്ള ഒന്‍പതര സെന്റ് സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് വിവാദം. ലക്ഷങ്ങള്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ഈ വിഷയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനാ കാര്യവാഹകിന്റെ വീടിന് മുന്നിലും വിഭാഗ് കാര്യാലയത്തിന്റെ മുന്നിലും പോ്‌സ്്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ 100 പേര്‍ ഒപ്പിട്ട് പ്രാന്ത കാര്യവാഹകിന് പരാതി നല്‍കിയതായിട്ടാണ് വിവരം.

കണ്ണൂര്‍ ആര്‍എസ്എസില്‍ കലാപക്കൊടി ഉയര്‍ത്തി 20 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലം വില്‍പ്പനയില്‍ അഞ്ചുലക്ഷം രൂപയേ കണക്കില്‍ കാണിച്ചിട്ടുള്ളൂവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച അന്വേഷണം വൈകുകയാണെന്നും പ്രവര്‍ത്തകര്‍ സംഘടന വിടുമെന്ന് ഭീഷണി മുഴക്കിയതായുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്നും നാളെയുമായി തലശ്ശേരിയില്‍ നടക്കുന്ന ജില്ലാ വാര്‍ഷിക ബൈഠക്ക് നടക്കുന്നുണ്ട്. യോഗത്തില്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചയും തീരുമാനവും ഉണ്ടായില്ലെങ്കില്‍ വന്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

Post a Comment

Previous Post Next Post
Join Our Whats App Group