Join News @ Iritty Whats App Group

വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയത്തിലേക്ക് ; ഒരുലക്ഷത്തിലേക്ക് ലീഡുമായി രാഹുലിന്റെ കുതിപ്പ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ വിജയം ആദ്യം ഉറപ്പിച്ച സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി മാറുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ അദ്ദേഹത്തിന്റെ ലീഡ് 98,628 ലേക്ക് കടന്നിരിക്കുകയാണ്.

കേരളത്തിലെ സുരക്ഷിതമായ മണ്ഡലമായി മാറിയിട്ടുള്ള വയനാടിന് പിന്നാലെ റായ്ബറേലിയിലും രാഹുല്‍ ബിജെപിയുടെ എതിരാളിയെക്കാള്‍ ഏറെ മുന്നിലാണ്. കഴിഞ്ഞതവണ അമേഠിയില്‍ മത്സരിച്ചപ്പോള്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്.

രാഹുല്‍ വയനാട്ടിലേക്ക് പേടിച്ചോടി എന്ന് ആക്ഷേപിച്ച ബിജെപിയ്ക്കുള്ള ശക്തമായ മറുപടിയാണ് രാഹുലിന്റെ റായ്ബറേലിയിലെ മുന്നേറ്റം. 62,202 വോട്ടുകള്‍ക്ക് മുന്നിലാണ് രാഹുല്‍ഗാന്ധി. അതേസമയം രാഹുല്‍ എവിടെ മത്സരിച്ചാലും തോല്‍പ്പിക്കുമെന്ന് പറഞ്ഞ് സ്മൃതി ഇറാനിയാകട്ടെ അമേഠിയില്‍ വന്‍ തിരിച്ചടി നേരിടുകയുമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group