ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ സംബന്ധിച്ച വന്‍ വിവാദങ്ങള്‍ക്കിടെ, ബിഹാറില്‍ നിന്ന് അറസ്റ്റിലായ നാല് പേര്‍ കഴിഞ്ഞ ദിവസം പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സമ്മതിച്ചു. 1,500-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിന്റെയും ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെയും ആരോപണങ്ങളില്‍ നീറ്റ് പരീക്ഷ വന്‍ വിവാദം വിളിച്ചുയര്‍ത്തുമ്പോഴാണ് വെളിപ്പെടുത്തല്‍.
അനുരാഗ് യാദവ്, നിതീഷ് കുമാര്‍, അമിത് ആനന്ദ്, ദനാപൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ ജൂനിയര്‍ എഞ്ചിനീയര്‍ സിക്കന്ദര്‍ യാദവേന്ദു എന്നിവരാണ് അറസ്റ്റിലായ നാലുപേര്‍. പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പര്‍ ലഭിച്ചതായും അത് മനഃപാഠമാക്കാന്‍ പ്രേരിപ്പിച്ചതായും വിദ്യാര്‍ഥികള്‍ സമ്മതിച്ചു. അടുത്ത ദിവസത്തെ പരീക്ഷയില്‍ കൃത്യമായ ചോദ്യങ്ങള്‍ ചോദിച്ചതായി അവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.
മെയ് 5 ന് ഏകദേശം 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് ബിരുദ മെഡിക്കല്‍ കോഴ്‌സുകള്‍ക്കായി നീറ്റ് - യുജി 2024 പരീക്ഷ എഴുതിയത്. ഗ്രേസ് മാര്‍ക്ക് കിട്ടിയെന്ന് പറയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അത് ഒഴിവാക്കി വീണ്ടും പരീക്ഷയ്ക്ക് അവസരം നല്‍കിയെങ്കിലും പേപ്പര്‍ചോര്‍ച്ച വിദ്യാഭ്യാസ മന്ത്രി നിഷേധിച്ചു. ബീഹാര്‍ പോലീസ് ഇത് സംബന്ധിച്ച അന്വേഷണം നടന്നു വരികയാണ്. എന്‍ടിഎ ഉദ്യോഗസ്ഥരില്‍ നിന്നും വിവരം തേടുകയും ചെയ്തിട്ടുണ്ട്. വേറെ പരീക്ഷ നടത്തണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ അടക്കമുള്ളവര്‍ കോടതിയില്‍ എത്തിയിട്ടുണ്ട്.
Post a Comment