കൊച്ചി: എറണാകുളത്ത് അരളി പൂവ് കഴിച്ചെന്ന സംശയത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയിരുപ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത്.
ഇന്ന് രാവിലെ ക്‌ളാസില്‍ വച്ച് തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സി.എച്ച്.സിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു. വീട്ടില്‍ നിന്നും വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. രക്ത സാമ്പിളുകള്‍ വിദഗ്ദ പരിശോധയ്ക്ക് നല്‍കിയിട്ടുണ്ട്. 24 മണിക്കൂര്‍ കര്‍ശന നിരീക്ഷണത്തിനു ശേഷം തുടര്‍ ചികിത്സാ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം.
Post a Comment