കണ്ണൂര്‍ : ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകന്‍ സനൂപിന്റെ് വീടിനു നേരരെ ബോംബേറ്. റെയിന്‍ കോട്ട് ധരിച്ചെത്തിയ അക്രമി ബോംബ് എറിയുന്നതിന്റെ് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ അരുണ്‍ അറസ്റ്റിലായി . എറിഞ്ഞത് സീറ്റല്‍ ബോംബെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ബോംബേറുണ്ടായത്. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് നരവൂരിലും ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞിരുന്നു. വീടിന്റെ മതിലിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. കൂത്തുപറമ്പിൽ സിപിഎം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചിരുന്നു. സമാധാനം തകർക്കുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വീണ്ടും ബോംബേറ് ഉണ്ടായത്.
അതേസമയം കണ്ണൂർ പാറാലിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സംഭവത്തില്‍ സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച നാല് ബിജെപി പ്രവർത്തകരും അറസ്റ്റിലായിരുന്നു.
Post a Comment