കോഴിക്കോട്: കെ. മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് പോസ്റ്റർ. ‘നയിക്കാൻ നായകൻ വരട്ടെ’ എന്നാണ് പോസ്റ്ററിൽ പരാമർശിച്ചിരിക്കുന്നത്. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
‘അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റേയും പ്രവർത്തകരുടെയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങൾ പോരാട്ട ഭൂമിയിൽ വെട്ടേറ്റുവീണത്. നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല’; ഇങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.
ഇനി താൻ പൊതു പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിൽക്കുന്നുവെന്ന നിലപാടെടുത്ത മുരളീധരന് കെപിസിസി അധ്യക്ഷ പദവി ഉൾപ്പടെ വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് മുരളീധരനെ പിന്തുണച്ച് പ്രവർത്തകരുടെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്.
Post a Comment