Join News @ Iritty Whats App Group

വന്‍ ദുരന്തം ഒഴിവായി; കോഴിക്കോടേക്കുള്ള വിമാനത്തിൽ തീപിടിത്തം, യാത്രക്കാരന്‍റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു



അബുദാബി: അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടിത്തം. എയര്‍ അറേബ്യയുടെ വിമാനം ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെടുമ്പോളാണ് സംഭവം ഉണ്ടായത്. 

യാത്രക്കാര‍ന്‍റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചു. സംഭവത്തിൽ 4 പേരെ അധികൃതർ തടഞ്ഞു. 


പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്. എമര്‍ജന്‍സി ഡോര്‍ തുറന്ന രണ്ടുപേരെയും തടഞ്ഞു. വലിയൊരു ദുരന്തമാണ് ഒഴിവായത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group