Join News @ Iritty Whats App Group

പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മമത എത്തുമെന്ന് റിപ്പോർട്ട്


ന്യൂഡൽഹി: വയനാട് ഉപതെര‌ഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാന‌ർജി എത്തുമെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചരണം തുടങ്ങുന്ന വേളയിൽ മമത വയനാട്ടിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം കൊൽക്കത്തയിൽ വെച്ച് മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പാർലമെന്റിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിന്തുണ നൽകുന്നത് ഉൾപ്പെടെ, പാർലമെന്‍റിലെ സഹകരണം സംബന്ധിച്ച് കഴി‌ഞ്ഞ ദിവസം മമത ബാനർജിയും പി ചിദംബരവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉള്‍പ്പെടെ ചർച്ച നടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും പാര്‍ട്ടികള്‍ സഖ്യമായാണ് മത്സരിക്കുന്നത്. ഇതിനിടെയാണ് മമത, പ്രിയങ്കക്കായി കേരളത്തില്‍ എത്തുമെന്ന റിപ്പോ‍ർട്ടുകള്‍ പുറത്ത് വരുന്നത്.

അതേസമയം വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച വിമർശനങ്ങളെ കാര്യമായി കാണുന്നില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ മുന്നണിയുടെ മര്യാദ പാലിക്കേണ്ടത് കോൺഗ്രസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group