Join News @ Iritty Whats App Group

ഭയം വേണ്ട; പരീക്ഷണം മാത്രം; സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് സൈറൺ മുഴങ്ങും


തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സൈ​റ​ണു​ക​ൾ ഇ​ന്ന് സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി മു​ഴ​ങ്ങും. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നാ​യാ​ണ് സൈ​റ​ൺ. രാ​വി​ലെ11 മു​ത​ലാ​ണ് പ​രീ​ക്ഷ​ണാ​ർ​ഥം സൈ​റ​ണു​ക​ൾ മു​ഴ​ക്കു​ന്ന​ത്.

ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ‘ക​വ​ചം’ എ​ന്ന പേ​രി​ൽ 85 സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് സൈ​റ​ണു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 19 സൈ​റ​ണു​ക​ളു​ടെ പ​രീ​ക്ഷ​ണം രാ​വി​ലെ 11 മ​ണി മു​ത​ൽ 2.50 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലും ബാ​ക്കി 66 സൈ​റ​ണു​ക​ളു​ടെ പ​രീ​ക്ഷ​ണം വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് ശേ​ഷ​വും ന​ട​ക്കും.

ഇ​തി​ന് പു​റ​മേ ഫ്ലാ​ഷ് ലൈ​റ്റു​ക​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്. മൊ​ബൈ​ൽ ട​വ​റു​ക​ളി​ലും സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളി​ലും സൈ​റ​ണു​ക​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ​ക്ക് പു​റ​മെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും ഇ​തി​ലൂ​ടെ അ​പാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​ൻ സാ​ധി​ക്കും. പ​രീ​ക്ഷ​ണ​മാ​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group