Join News @ Iritty Whats App Group

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു


റിയാദ്: സൗദിയിൽ ഡ്രൈവിങ്ങിനിടെ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി കക്കാട് മൂലയിൽ പരേതനായ ഉസൈന്‍റെ മകൻ സാലിം (37) ആണ് മരിച്ചത്. മിനിട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റിയാദിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. 

ഹനാക്കിയ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിയിലേക്ക് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. വർഷങ്ങളോളം സൗദിയിയിലും ഖത്തറിലും പ്രവാസിയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് ചെറിയ ഇടവേളക്ക് ശേഷം സൗദിയിലേക്ക് ഒരു വർഷം മുമ്പാണ് പുതിയ വിസയിലെത്തിയത്.

നാട്ടിൽ ബസ് ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. സദവ കൂട്ടായ്മ, മാസ് റിയാദ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകനുമാണ് സാലിം. മാതാവ്: ആയിശ, ഭാര്യ: നസീബ, മക്കൾ: ലിഹന സാലിം (16), അമാസ് ഹനാൻ (14), ഹൈഫ സാലിം (5). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ ഖബറടക്കും. ഇതിനായി കെ.എം.സി.സി വെൽഫയർ വിങ്, സദവ റിയാദ്, മാസ് റിയാദ് തുടങ്ങിയ സംഘടനാ ഭാരവാഹികളും സുഹൃത്തുക്കളും രംഗത്തുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group