കൊല്ലം : കടയ്ക്കലിൽ കൈ കഴുകാൻ വെള്ളം നൽകാത്തതിനെ തുടർന്ന് 65 കാരിയായ മാതാവിന്റെ കൈ അടിച്ചൊടിച്ച് മകൻ. കോട്ടുക്കൽ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈയ്യാണ് വിറക് കമ്പ് കൊണ്ട് മകൻ നസറുദ്ദീൻ അടിച്ചൊടിച്ചത്. സംഭവത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം നസറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇറച്ചിക്കറിയിൽ നെയ്യ് കൂടിപോയി എന്ന് പറഞ്ഞ് നസറുദ്ദീൻ കുലുസം ബീവിയെ അസഭ്യം പറഞ്ഞു. ശേഷം കൈ കഴുകാൻ വെള്ളം കോരി നൽകിയില്ല എന്ന് പറഞ്ഞാണ് വിറക് കൊണ്ട് ആക്രമിച്ചത്. പരിക്കേറ്റ കുലുസം ബീവിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
Post a Comment