Join News @ Iritty Whats App Group

ബക്രീദ് ആഘോഷങ്ങളില്‍ നിയന്ത്രണങ്ങളുമായി യു പി; തെരുവുകളില്‍ നമസ്‌കാരം നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തി


ബക്രീദ് ആഷോഷങ്ങളില്‍ കര്‍ശനമായ നിര്‍ദേശങ്ങളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരുവുകളില്‍ നമസ്‌കാരം നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. കൂടാതെ അനുമതി ഇല്ലാത്ത സ്ഥലങ്ങളില്‍ മൃഗങ്ങളെ കശാപ്പ് നടത്തുന്നതിനും നിരോധനമുണ്ട്. വിലക്കപ്പെട്ട മൃഗങ്ങളെ ആരെങ്കിലും കശാപ്പ് ചെയ്യുന്നതായി കണ്ടെത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഈ ഉത്തരവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രശ്‌ന ബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം കര്‍ശനമായി നടപ്പാക്കണമെന്നും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ബക്രീദ് ദിനത്തില്‍ ബലിതര്‍പ്പണത്തിനുള്ള സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കണം. മറ്റ് സ്ഥലങ്ങളില്‍ ബലിതര്‍പ്പണം പാടില്ല. പ്രശ്നബാധിത മേഖലകളിലും നിരോധനം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. കശാപ്പിന് വിലക്കപ്പെട്ട മൃഗങ്ങളെ ഉപയോഗിക്കരുത്. മൃഗബലിക്ക് ശേഷം മാലിന്യ നിര്‍മാര്‍ജനം കൃത്യമായിനടത്തണം. റോഡുകള്‍ തടഞ്ഞ് നമസ്‌കാരം പാടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group