അബൂദബിയിൽ കണ്ണൂർ സ്വദേശിനിയായ യുവതി കൈഞരമ്ബ് മുറിച്ച് മരിച്ച നിലയില്‍
News@Iritty0
കണ്ണൂർ: അബൂദബിയില്‍ മലയാളി യുവതിയെ കൈഞരമ്ബ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ ചിറക്കല്‍ സ്വദേശിനി മനോജ്ഞ (31) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു ഭർത്താവിനെ കൈഞരമ്ബ് മുറിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.
ഇയാള്‍ അബൂദബിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.യുവതിയുടെ മൃതദേഹം അബൂദബി ബനിയാസ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അബൂദബി പൊലീസ് കേസെടുത്തിട്ടുണ്ട്.
Post a Comment