മലപ്പുറം എടവണ്ണയില്‍ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു. ഇന്ന് രാവിലെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. എടവണ്ണ പുള്ളാട്ട് ജസീർ ബാബുവും രണ്ടു കുട്ടികളുമാണ് സ്കൂട്ടറിലുണ്ടായിരുന്നത്.
പുക ഉയരുന്നതുകണ്ട് മറ്റു വാഹനങ്ങളിലെ യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്കൂട്ടർ നിർത്തിയ ജസീർ കുട്ടികളുമായി ഓടി മാറുകയായിരുന്നു സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.
Post a Comment