കണ്ണൂർ: യുവാവിൻ്റെ സ്കൂട്ടർ ഇടിച്ചിട്ട് കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് പ്രതികൾ പിടിയിൽ. പാണത്തൂർ സ്വദേശികളായ റയിസ്, ഷമ്മാസ്, അമാൻ, ഉനൈസ്, ജ്യോബിഷ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ മുണ്ടേരി സ്വദേശി സുറൂറിനെയാണ് ഇന്നലെ തട്ടിക്കൊണ്ടുപോയത്. സൂറൂറിനെ മർദിച്ച ശേഷം കാസർകോട് ഭീമനടിയിൽ ഉപേക്ഷിക്കുകയായിരുന്നു. വാഹന വിൽപ്പനയിലെ തർക്കമാണ് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം നടന്നുവരികയാണ്.
കണ്ണൂരിൽ യുവാവിൻ്റെ സ്കൂട്ടർ ഇടിച്ചിട്ട് കാറിൽ തട്ടിക്കൊണ്ടുപോയ കേസ്; അഞ്ച് പ്രതികൾ പിടിയിൽ
News@Iritty
0
Post a Comment