Join News @ Iritty Whats App Group

'ഞാൻ ആത്മഹത്യ ചെയ്യുന്നു, ഇൻക്വസ്റ്റ് നടപടികൾക്ക് റെഡിയാകൂ'; പൊലീസുകാരന്റെ ആത്മഹത്യ കൂട്ടുകാരനെ അറിയിച്ച ശേഷം


ആലപ്പുഴ: ഇടുക്കി വണ്ടൻമേട്ടിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തത് സഹപ്രവർത്തകനെ വിവരമറിയിച്ച ശേഷം. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറായി കൊള്ളാനും ഫോണിൽ അറിയിച്ച ശേഷമാണ് ആലപ്പുഴ സ്വദേശിയായ സിപിഒ എ ജി രതീഷ് (40) ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തത്. കുമളിയിലെ സ്വകാര്യ ഹോട്ടലിലാണ് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ് കുറച്ച് നാളുകളായി ഇയാൾ മെഡിക്കൽ ലീവിലായിരുന്നു രതീഷ്. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയെങ്കിലും സ്റ്റേഷനിലെത്തിയില്ല.

വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ ഓഫായിരുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ ഫോൺ ഓണാകുകയും സഹപ്രവർത്തകൻ ബന്ധപ്പെട്ടപ്പോൾ താൻ മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്യുകയും ചെയ്തു. കുമളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുമളി പൊലീസിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ശിൽപ.

Post a Comment

Previous Post Next Post
Join Our Whats App Group