Join News @ Iritty Whats App Group

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരണപ്പെട്ട 8 മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തിൽ 11 മലയാളികളാണ് മരിച്ചത്. പുലർച്ചെ നടന്ന തീപിടുത്തത്തിൽ 49 പേർ മരിച്ചതായാണ് കണക്ക്. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54), കൊല്ലം സ്വദേശി ലൂക്കോസ്, വാഴവിള സ്വദേശി സാജൻ ജോർജ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.


കെട്ടിടത്തിൽ 195 പേരായിരുന്നു താമസക്കാരായി ഉണ്ടായിരുന്നത്. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്‌ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുക ശ്വസിച്ചുമാണ് പലർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേർ മലയാളികളാണെന്ന് റിപ്പോർട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group