ഓൺലൈൻ ഷെയർ ട്രേഡിംഗ് ഇൻവെസ്റ്റ്മെന്റുമായി ബന്ധപ്പെട്ട് ചേർത്തല സ്വദേശിക്ക് രണ്ടു മാസത്തിനിടെ നഷ്ടപ്പെട്ടത് 7.55 കോടി രൂപ.
ഇൻവെസ്കോ കാപ്പിറ്റൽ, ഗോൾഡ്മാൻ സാക്സ് എന്നീ കമ്പനികളുടെ അധികാരസ്ഥാനത്തുള്ളവരാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചും വ്യാജരേഖകൾ കാണിച്ചും നിക്ഷേപത്തിന് ഉയർന്ന ലാഭം നൽകുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചുമാണ് പണം തട്ടിയത്.
നിക്ഷേപലാഭവും ചേർത്ത് മൊത്തം 3,97,28,592 രൂപ ഇയാളുടെ ഇന്റേണൽ ഇക്വിറ്റി അക്കൗണ്ടിൽ ഉണ്ടെന്ന് വ്യാജ സ്റ്റേറ്റ്മെന്റ് അയച്ച് നൽകി വിശ്വസിപ്പിച്ചു.
നിക്ഷേപം 15 കോടിയാക്കിയില്ലെങ്കിൽ ഇന്റേണൽ ഇക്വിറ്റി അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയും നിക്ഷേപിച്ച തുക തിരികെ കിട്ടണമെങ്കിൽ രണ്ടു കോടി രൂപകൂടി നൽകണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് 7,55,00,000 രൂപ അപഹരിച്ചത്.
ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഓൺലൈൻ ഇടപാടുകളിൽ ജാഗ്രത വേണമെന്ന് പോലീസ് അധികൃതർ അറിയിക്കുന്നു.
Post a Comment