കണ്ണൂർ : കണ്ണൂരിൽ വൻ മയക്കുമരുന്ന് ശേഖരം എക്സൈസ് പിടികൂടി. 685 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തു. ഷെഫീഖ്, ഭാര്യ സൗദ, ഷാഹിദ്, അഫ്നാൻ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ കൂട്ടുപുഴയിൽ എക്സൈസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണത്തിനിടയിലാണ് മയക്കുമരുന്ന് വേട്ടയിലേക്കെത്തിയത്. വടക്കൻ കേരളത്തിലെ വലിയ എംഡിഎംഎ വേട്ടകളിലൊന്നാണ് ഇത്തവണത്തേത്.
കൂട്ടുപുഴയിൽ എക്സൈസുകാരെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണത്തിനിടെ വൻ കണ്ടെത്തൽ, ദമ്പതികളടക്കം 4 പേർ എംഡിഎംഎയുമായി പിടിയിൽ
News@Iritty
0
Post a Comment