Join News @ Iritty Whats App Group

കുവൈത്ത് തീപിടുത്തം; 49 മരണം; പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലെന്ന് ദൃക്സാക്ഷി


കുവൈറ്റ് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 41 മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. 49 മൃതദേഹങ്ങൾ കണ്ടെടുത്തതായി സംഭവത്തിലെ ദൃക്സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നും ദൃക്സാക്ഷി പറഞ്ഞു. ദുരന്തത്തിൽ 11 മലയാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 

മരിച്ച 11 മലയാളികളില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം സ്വദേശി ഷമീര്‍, പന്തളം സ്വദേശി ആകാശ് എസ് നായര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നിരവധി മലയാളികൾ ജോലി ചെയ്യുന്ന എൻബിടിസി കമ്പനിയുടെ ക്യാംപിലാണ് ദുരന്തമുണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലാണ് ഈ കമ്പനി. പ്രാദേശിക സമയം പുലർച്ചെ ആറ് മണിയോടെ ആയിരുന്നു സംഭവം. പലർക്കും പരിക്കേറ്റത് പുക ശ്വസിച്ചും രക്ഷപ്പെടാൻ വേണ്ടി കെട്ടിടത്തിൽ നിന്ന് ചാടിയപ്പോഴുമാണ്. 

നോര്‍ക്ക ആസ്ഥാനത്ത് ഹെല്‍പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 18004253939 എന്ന നമ്പറിൽ ബന്ധപ്പെടാം.

Post a Comment

Previous Post Next Post
Join Our Whats App Group