കര്‍ണാടകയില്‍ ഇന്ധന വില വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.വില്‍പ്പന നികുതി കൂട്ടി. പെട്രോളിന് 3.9 ശതമാനവും ഡീസലിന് 4.1 ശതമാനവും നികുതി വര്‍ധിപ്പിച്ചു.പുതിയ നികുതി വര്‍ധന അനുസരിച്ച് പെട്രോളിന് 3 രൂപയും ഡീസലിന് 3.5 രൂപയും വര്‍ദിക്കും.
രാജ്യത്തെ ഇന്ധന വില രാജ്യന്തരതലത്തില്‍ ക്രൂഡ് ഓയിലിന്റെ വിലയെ ആശ്രയിച്ചിരിക്കും
ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഇന്ത്യയിലെ ഇന്ധന വിലയില്‍ മാറ്റത്തിന് കാരണമാകുന്നു. സര്‍ക്കാര്‍ എണ്ണ വിപണന കമ്പനികള്‍ ഏറ്റവും പുതിയ പെട്രോള്‍, ഡീസല്‍ വില എല്ലാ ദിവസവും രാവിലെ 6 മണിക്ക് രാജ്യത്ത് പ്രഖ്യാപിക്കുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മറ്റ് മെട്രോകളിലും ഇന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.
Post a Comment