Join News @ Iritty Whats App Group

സിക്കിം തൂത്തുവാരി എസ്‌കെഎം; 32 സീറ്റുകളില്‍ 31 സീറ്റുകളും നേടി, പ്രേംസിങ് തമാങ് യുഗം തുടരും

ഗാങ്‌ടോക്: സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നിലംപരിശാക്കി മുഖ്യമന്ത്രി പ്രേംസിങ് തമാങ് യുഗം തുടരും. പ്രേംസിങിന്റെ പാര്‍ട്ടിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം.) സീറ്റുകള്‍ തൂത്തുവാരി. സംസ്ഥാനത്ത് ആകെയുള്ള 32 സീറ്റുകളില്‍ 31 സീറ്റുകളും നേടിയാണ് എസ്‌കെഎം അധികാരത്തുടര്‍ച്ച നേടിയത്. അഞ്ചുതവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് യുഗം സിക്കിമില്‍ അവസാനിപ്പിച്ചാണ് പ്രേംസിങ് തമാങ് യുഗം തുടങ്ങിയത്.

2019ലെ തിരഞ്ഞെടുപ്പില്‍ 17 സീറ്റുമായി എസ്കെഎം അധികാരം പിടിക്കുകയായിരുന്നു. എസ്ഡിഎഫിന് 15 സീറ്റാണ് നേടാനായത്.എന്നാലിത്തവണ എസ്ഡിഎഫ് ഒരു സീറ്റിലൊതുങ്ങി. പവന്‍ കുമാര്‍ ചാംലിങ് അടക്കമുള്ളവര്‍ പരാജയപ്പെട്ടു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച പവന്‍ കുമാര്‍ രണ്ടിടത്തും തോറ്റു. പോക് ലോക് കമ്രാങ് മണ്ഡലത്തില്‍ 3063 വോട്ടുകള്‍ക്കും നാംചെയ്ബംഗ് മണ്ഡലത്തില്‍ 1935 വോട്ടുകള്‍ക്കുമാണ് എസ്‌കെഎം സ്ഥാനാര്‍ഥികളോട് തോറ്റത്. കോണ്‍ഗ്രസിനും ബിജെപിക്കും ഇത്തവണയും ഒരു സീറ്റില്‍പോലും ജയിക്കാനായിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group