Join News @ Iritty Whats App Group

നെയ്യാറ്റിൻകരയിലെ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ; 'കടം വാങ്ങി 9 ലക്ഷം കൈമാറി, പണം തിരികെ കിട്ടിയില്ല'; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി



തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തിൽ ആത്മഹത്യകുറിപ്പ് കണ്ടെത്തി. കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലെ പരാമർശം. തമിഴ് നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനായി പലരിൽ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ നൽകാൻ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാൻ കഴിഞ്ഞില്ല. സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്നാണ് കുറിപ്പിലുളളത്. മണിലാൽ, ഭാര്യ സ്മിത, മകൻ അബി ലാൽ എന്നിവരെയാണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാണ്‌ മരണമെന്നാണ് പൊലീസ് നിഗമനം.

Post a Comment

Previous Post Next Post
Join Our Whats App Group