Join News @ Iritty Whats App Group

220 അധ്യയന ദിവസം എന്നത് കെഇആര്‍ ചട്ടമാണ്, ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനവുമുണ്ട്, അധ്യാപകര്‍ സഹകരിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി


തിരുവനന്തപുരം; 220 അധ്യായന ദിവസം എന്നത് കെ ഇ ആര്‍ ചട്ടമാണെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനം ഉണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി. കെ ഇ ആര്‍ അധ്യായം 7 റൂള്‍ 3 ല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അധ്യാപകര്‍ സഹകരിച്ച് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ സഹകരിക്കണം.

അധ്യാപകര്‍ക്ക് മികവുറ്റ പരിശീലനം ഉറപ്പാക്കാന്‍ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. ആധുനിക കാലത്തെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പരിശീലനം ആണ് നല്‍കുന്നത്. എസ് എസ് കെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനം ആണ്. അധ്യാപകര്‍ പരിശീലനത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന ക്രൂരതയാണ്. അധ്യാപകര്‍ പരിശീലന നടപടികളോട് സഹകരിക്കണം. പരാതികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ എഴുതി നല്‍കിയാല്‍ പരിശോധിക്കും.

അധ്യാപകരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിരക്ക് ഉയര്‍ത്തിയത്. യുഡി എഫിന്റെ കാലത്ത് ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായിട്ടില്ലായെന്ന് ഓര്‍ക്കണം.ഒരു അധ്യാപകനും പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലും ബാധ്യത ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും.

Post a Comment

Previous Post Next Post
Join Our Whats App Group