ഇരിട്ടി :സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് കമ്മറ്റിയുടെയും മദ്റസ മാനേജ്മെൻ്റ് അസോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ ബലി പെരുന്നാളിനോടനുബന്ധിച്ച് ഇരിട്ടി റെയിഞ്ചിലെ 16 മദ്റസകളിൽ സേവനം ചെയ്യുന്ന നൂറിൽ പരം മദ്റസ അധ്യാപകർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. പുന്നാട് മഹല്ല് പ്രസിഡണ്ട് അപ്സര മാഞ്ഞു ഹാജി വിതരണോൽഘാടനം നിർവ്വഹിച്ചു.
പ്രാർത്ഥനാ സദസിന് സയ്യിദ് അബ്ദുല്ല ഫൈസി തൊട്ടിപ്പാലം നേതൃത്വം നൽകി. കീഴൂർ ജുമാ മസ്ജിദിൽ സംഘടിപ്പിച്ച ഹലാവത്തുൽ ഈദ് മുഅല്ലിം സംഗമം ഇരിട്ടി റെയിഞ്ച് പ്രസിഡണ്ട് ഉമർ മുഖ്താർ ഹുദവി ഉദ്ഘാടനം ചെയ്തു റെയിഞ്ച് മദ്റസ മേനേജ്മെൻ്റ്റ് പ്രസിഡണ്ട് ടി.കെ ശരീഫ് ഹാജി കീഴൂർ അധ്യക്ഷത വഹിച്ചു ,
റിയാസ് ഹുദവി താനൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഹാഫിള് മുഹമ്മദലി ഫൈസി ഇർഫാനി കീഴൂർ , ഇരിട്ടി റെയിഞ്ച് സെക്രട്ടറി
മൗലവി അൻവർ ഹൈദരി, കെ.എസ് അലി മൗലവി ഇരിട്ടി, അബ്ദു നാസർ ഹാജി പയഞ്ചേരി, എം.പി മുഹമ്മദ് പുന്നാട് , കെ.പി നൗഷാദ് മുസ്ല്യാർ കുഞ്ഞിമുഹമ്മദ് ഹാജി തൊട്ടിപ്പാലം ,
പി.വി.അഹ്മദ് കുഞ്ഞി ഹാജി, ജലീൽ ഫൈസി കീഴ്പള്ളി, ശറഫുദീൻ മൗലവി പുന്നാട്, ഹാഷിം മൗലവി , ഖുബൈബ് ഹുദവി, പി.മൊയ്തു ഫൈസി, ഹബീബ് ഫൈസി ഇർഫാനി , നാസർ ഹുദവി ഉളിക്കൽ സംസാരിച്ചു.
കെ.ടി അബ്ദുല്ല മുസ്ല്യാരുടെ കബ്റ് സിയാറത്തിന്
സഈ ദ് ഫൈസി ഇർഫാനി നേതൃത്വം നൽകി, കെ പി കമാൽ ഹാജി അനുസ്മരണവും നടന്നു.
Post a Comment