Join News @ Iritty Whats App Group

തമിഴ്‌നാട്ടില്‍ വ്യാജമദ്യം ദുരന്തം; ഒരു സ്ത്രീ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍


തമിഴ്‌നാട്ടില്‍ വ്യാജമദ്യം ദുരന്തം. ഒരു സ്ത്രീ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം. മദ്യം വിതരണം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

50 ല്‍ ഏറെപ്പേരേ ശാരീരിക ബുദ്ധിമുട്ടുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് പേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരിയിലേക്ക് മാറ്റി. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്. ലോഡിംഗ് തൊഴിലാളികളും ദിവസവേതനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തില്‍ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം ലഭിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് ചിലര്‍ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്നാണ് ഒരോരുത്തരായി മരിച്ചു വീണത്. വ്യാജമദ്യദുരന്തത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group