Join News @ Iritty Whats App Group

തമിഴ്‌നാട്ടില്‍ കരുത്ത് കാട്ടി സിപിഎം; രണ്ടു സീറ്റുകളിലും വന്‍ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക്; മധുര- 1.75ലക്ഷം, ദിണ്ടിഗല്‍- 3.50ലക്ഷം


തമിഴ്‌നാട്ടില്‍ ഇന്ത്യ സംഖ്യത്തില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്. മധുരയിലും ദിണ്ടിഗല്ലിലുമാണ് സിപിഎം സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നത്. ദിണ്ടിഗല്ലില്‍ ആര്‍. സച്ചിദാനന്ദവും മധുരയില്‍ എസ്. വെങ്കിടേശനുമാണ് മുന്നില്‍.

മധുരയില്‍ 1.75 ലഷം വോട്ടുകള്‍ക്കാണ് എസ്. വെങ്കിടേശന്‍ മുന്നിട്ട് നില്‍ക്കുന്നത്. തൊട്ടുപിന്നില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ രാമ ശ്രീനി വാസനാണ്. മധുരയിലെ സിറ്റിംഗ് എംപിയാണ് വെങ്കിടേശന്‍.

ദിണ്ടിഗല്ലിലെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ് സച്ചിദാനന്ദം മൂന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നിലാണ്. എഐഡിഎംകെ സ്ഥാനാറത്ഥിയായ മുഹമ്മദ് കബീറിന് ഭൂരിപക്ഷത്തിന്റെ പകുതി വോട്ട് പോലും നേടാനായില്ല.

Post a Comment

Previous Post Next Post
Join Our Whats App Group