Join News @ Iritty Whats App Group

ഇരിട്ടി ഉപജില്ലയിലെ 102 വിദ്യാലയങ്ങളുടെ ചരിത്രം ഉൾപ്പെടിത്തിയ പുസ്തകം "ഇരിട്ടിത്തെ ഉസ്കൂൾ" പ്രകാശനം ചെയ്തു


ഇരിട്ടി: ഇരിട്ടി ഉപജില്ലയിലെ 102 വിദ്യാലയങ്ങളുടെ ചരിത്രം ഉൾപ്പെടിത്തിയ പുസ്തകം 'ഇരിട്ടിത്തെ ഉസ്കൂൾ' പ്രകാശനം ചെയ്തു. ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ സണ്ണി ജോസഫ് എം എൽ എ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ക്ക് നൽകിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എ. ബാബുരാജ് അധ്യക്ഷത വഹിച്ചു. 
വിദ്യാരംഗം ഉപജില്ല കൺവീനർ കെ. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. ബി പി സി തുളസീധരൻ, ഹെഡ്‌മാസ്റ്റർ ഫോറം സിക്രട്ടറി ഷോണു എ നമ്പ്യാർ, ഇരിട്ടി ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ സുജേഷ് ബാബു, മാത്യു ജോസഫ് എന്നിവർ സംസാരിച്ചു. 
പുസ്തക കവർ തയ്യാറാക്കിയ കെ. കരുൺ രാജ് , ഡിജിറ്റൽ മാസിക തയ്യാറാക്കിയ അംഗിത, പേര് നിർദേശിച്ച പി. സജിന എന്നിവർക്ക്
ഉപഹാരങ്ങൾ നൽകി
ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ ഹെഡ് മാസ്റ്റേഴ്സ് ഫോറം, എസ് എസ്കെ ഇരിട്ടി
എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം നടത്തിയത്. കെ. വിനോദ് കുമാർ എഡിറ്ററും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. എ. ബാബുരാജ് ചെയർമാനുമായ പത്രാധിപ സമിതിയാണ് പുസ്തകരചനക്ക് ഏകോപനം നടത്തുന്നത്. പുസ്തകത്തിൻ്റെ ഡിജിറ്റൽ രൂപവും ഉടൻ പുറത്തിറങ്ങും. 100 വർഷത്തെ പഴക്കമുള്ള വിദ്യാലയം മുതൽ 30 വർഷത്തെ പഴക്കമുള്ള വിദ്യാലയങ്ങൾ വരെ
ഉപജില്ലയിൽ ഉണ്ട്. 10 തദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 102 വിദ്യാലയങ്ങൾ കൊട്ടിയൂർ മുതൽ കൂട്ടുപുഴ വരെ നീണ്ടുനിൽക്കുന്ന ഉപജില്ലയിൽ ഉണ്ട്. കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ ഉപജില്ലയായ ഇരിട്ടിയിൽ 27270 വിദ്യാർഥികളും 1279 അധ്യാപകരുമുണ്ട്. വിദ്യാരംഗം ചുമതലക്കാരായ അധ്യാപകർക്ക് ചരിത്രരചനയിൽ പരിശീലനം നൽകുകയും തുടർന്ന് സ്കൂൾ തലത്തിൽ നടന്ന വിവര ശേഖരണം ശിൽപശാലകൾ എന്നി പ്രവർത്തനത്തിലൂടെയാണ് ചരിത്ര രചന പൂർത്തിയാക്കിയത്.
ഉപജില്ലയുടെ 100 വർഷത്തെ ചരിത്രം പറയുന്ന രേഖ ചരിത്ര വിദ്യാർഥികൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും വഴികാട്ടിയാവും

Post a Comment

Previous Post Next Post
Join Our Whats App Group