ഇരിട്ടി: പഴയ ബസ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന്റിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ വിരുന്നെത്തിയ മൂർഖൻ പാമ്പ് ബാങ്കിന്റെ പ്രവർത്തനം ഒരു മണിക്കൂറോളം തടസപ്പെടുത്തി.
തിങ്കളാഴിച്ച രാവിലെ 10. 45 ആണ് മൂർഖൻ കെട്ടിടത്തിന്റെ പടികയറി ബാങ്ക് ശാഖയിലെത്തിയത്. ബാങ്കിലേക്ക് കയറി വരികയായിരുന്ന ഉപഭോക്താവാണ് പാമ്പ് പടികയറി ബാങ്കിനുള്ളിലേക്ക് കയറുന്നത് ആദ്യം കണ്ടത്. ബാങ്കിൻ്റെ മുറിയിലെ ഒരു മൂലയിൽ നിലയുറപ്പിച്ച പാമ്പ് ഇടക്ക് പത്തി വിടർത്തി ഇവിടെയുള്ളവരെ പേടിപ്പിച്ചുകൊണ്ടിരുന്നു. ഇതോടെ സമീപത്തെ കച്ചവടക്കാർ, ചുമട്ട് തൊഴിലാളികളുൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. വനംവകുപ്പിന്റെ താൽക്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിലക്കോടിനെ വിവരമറിയച്ചതോടെ അദ്ദേഹം എത്തി മൂർഖനെ പിടികൂടുകയായിരുന്നു. പാമ്പ് കയറിയതോടെ ഒരു മണിക്കൂറോളമാണ് ബാങ്കിൻ്റെ പ്രവർത്തനം നിലച്ചത്.
Post a Comment