കാസറഗോഡ് കാഞ്ഞങ്ങാട് വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മോഷണമായിരുന്നു ലക്ഷ്യമെന്ന് പ്രതി. കര്‍ണാടക കുടക് നാപോക് സ്വദേശിയായ സലീമിനെയാണ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്നാണ് പ്രതി പൊലീസ് പിടിയിലായത്.
ഇയാളെ പിന്നീട് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മോഷണമായിരുന്നു ലക്ഷ്യമെന്നും കുട്ടി ഉണരുമെന്ന് കരുതിയാണ് എടുത്തുകൊണ്ടുപോയതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഉണര്‍ന്നതോടെ ബഹളംവച്ച കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭയപ്പെടുത്തി കമ്മല്‍ തട്ടിയെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കി.
പുലര്‍ച്ചെ മുത്തച്ഛനോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മുത്തച്ഛന്‍ തൊഴുത്തിലേക്ക് പോയ സമയത്ത് വീടിനുള്ളില്‍ പ്രവേശിച്ച് ഉറങ്ങിക്കിടന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഒരു കിലോമീറ്ററോളം അകലെ എത്തിച്ച് കുട്ടിയുടെ ആഭരണം തട്ടിയെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു.
Post a Comment