Join News @ Iritty Whats App Group

ഞെട്ടല്‍ മാറാതെ ജിതിന്‍ പാവയാണെന്നു കരുതി; അടുത്തെത്തിയപ്പോള്‍ രക്‌തം


കൊച്ചി: 'പാവയാണെന്നാണ്‌ ആദ്യം കരുതിയത്‌. രക്‌തവും മറ്റും കണ്ടപ്പോഴാണ്‌ കുഞ്ഞാണെന്നു മനസിലായത്‌'- കൊച്ചിയില്‍ നവജാത ശിശുവിനെ റോഡിലേക്കു വലിച്ചെറിഞ്ഞു കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ട പീരുമേട്‌ സ്വദേശി ജിതിന്‍ പറയുന്നു.
കൊച്ചിന്‍ ഷിപ്പ്‌യാഡ്‌ സ്‌കൂളിലെ ബസ്‌ ഡ്രൈവറാണു ജിതിന്‍. സംഭവം വിവരിക്കുമ്പോഴും അമ്പരപ്പ്‌ വിട്ടുമാറിയിട്ടില്ല. ' ഇന്നലെ രാവിലെ ജോലിക്കു പോകുന്ന വഴിയാണു റോഡില്‍ എന്തോ കിടക്കുന്നതു കണ്ടത്‌. ഒരു കവറിനടുത്തുതന്നെ ഈ കുഞ്ഞിന്റെ മൃതദേഹവും കിടക്കുന്നുണ്ടായിരുന്നു. ആദ്യം പാവയാണെന്നാണു കരുതിയത്‌. പിന്നെയാണ്‌ അടുത്ത്‌ രക്‌തവും മറ്റും കണ്ടത്‌. ശരീരം ഏറെക്കുറെ ചിതറിയ നിലയിലായിരുന്നു. കണ്ടുനില്‍ക്കാന്‍ പറ്റുന്നില്ലായിരുന്നു. തന്റെ ഫോണില്‍ നിന്നാണു പോലീസിനെ വിളിച്ചത്‌. അത്യാവശ്യം തിരക്കുള്ള ഭാഗമാണിത്‌. പക്ഷേ, ഇന്നലെ ആളു കുറവായിരുന്നു.'- ജിതിന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group