Join News @ Iritty Whats App Group

കൂത്തുപറമ്ബ് പാറാലില്‍ കെ.എസ്. ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാർഥി മരിച്ചു




ണ്ണൂർ :കൂത്തുപറമ്ബ് പാറാലില്‍ കെ.എസ്. ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാർഥി മരിച്ചു. പാട്യം കൊട്ടയോടി യിലെ കളത്രക്കല്‍ ഹൗസില്‍ കെ.സൗജി ത്ത് (19) ആണ് മരിച്ചത്. സൗജിത് കണ്ണൂർ തോട്ടട  ഗവ. ഐ.ടി.ഐ വി ദ്യാർഥിയാണ്. ബുധനാഴ്ച രാത്രി എട്ടരയോടെ കൂത്തുപറമ്ബ് -തലശ്ശേരി കെ.എസ്.ടി.പി. റോഡിലായിരുന്നു അപകടം. 
കൂത്തുപറമ്ബില്‍നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായി രുന്ന ബസ് സൗജിത്ത് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരി ച്ചു. കളത്രക്കല്‍ വീട്ടില്‍ പ്രേമൻ്റെയും രേഖ യുടെയും മകനാണ്. സഹോദരി: വൈഷ്ണ.

Post a Comment

Previous Post Next Post
Join Our Whats App Group