കണ്ണൂർ: ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭിക്കാത്തതിനാല്‍ മണ്ണെണ്ണ എടുക്കുന്നത് നിർത്തി റേഷൻ വ്യാപാരികള്‍.ഇതോടെ ഒരു കാലഘട്ടത്തില്‍ ഭക്ഷ്യധാന്യവിതരണം പോലെ കാര്യക്ഷമമമായി നടന്നിരുന്ന മണ്ണെണ്ണവിതരണം റേഷൻ കടയില്‍ നിന്ന് പൂർണമായി ഇല്ലാതാകുമെന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്.
മണ്ണെണ്ണ വില്‍ക്കാൻ ലൈസൻസും അടച്ചുറപ്പുള്ള പ്രത്യേക മുറിയും വേണമെന്ന നിയമം നിർബന്ധമാക്കിയതാണ് വ്യാപാരികളുടെ പിന്മാറ്റത്തിനുള്ള മറ്റൊരു കാരണം.
കേന്ദ്രസർക്കാർ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയതോടെ റേഷൻ സാധന വില്‍പ്പനയ്ക്ക് പ്രത്യേക ലൈസൻസ് സംവിധാനം ഒഴിവാക്കിയിരുന്നു. ഇതുകാരണം ഒട്ടുമിക്ക റേഷൻ വ്യാപാരികളും ലൈസൻസ് പുതുക്കിയിട്ടില്ല.ഫുഡ് ആൻഡ് സേഫ്റ്റി രജിസ്‌ട്രേഷൻ മാത്രമാണ് ഇവർ എടുത്തിട്ടുള്ളത്.എന്നാല്‍ മണ്ണെണ്ണവിതരണത്തിന് ലൈസൻസും മുറിയും വേണമെന്ന നിഷ്കകർഷ റേഷൻ കടയുടമകള്‍ക്ക് സ്വീകാര്യമായിട്ടില്ല. ആവശ്യത്തിന് സ്റ്റോക്ക് ലഭിക്കാത്ത സ്ഥിതിയില്‍ ലൈസൻസും മുറിയും ഒരുക്കുന്നത് നഷ്ടമാണെന്ന് ഇവർ പറയുന്നു.
2024-25 വർഷത്തിലെ മണ്ണെണ്ണ അലോട്ട്‌മെന്റ് 1944ല്‍ നിന്നു 780 കിലോലിറ്ററായി കുറച്ചിരുന്നു. അതിനാല്‍ സംഭരണവും വിതരണവും പ്രായോഗികമല്ലെന്നാണ് വ്യാപാരികളുടെ അഭിപ്രായം.മൂന്നുമാസം കൂടുമ്ബോഴാണ് റേഷൻകടകളില്‍ മണ്ണെണ്ണ വിതരണം നടക്കുന്നത്. ഇപ്പോള്‍ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വിതരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത വിതരണം നടക്കേണ്ടത് സെപ്തംബറിലാണ്.
പിങ്ക് ,മഞ്ഞ,വിഭാഗങ്ങള്‍ക്ക് മാത്രം
മുൻഗണനാ വിഭാഗങ്ങളായ പിങ്ക്, മഞ്ഞ (പി.എച്ച്.എച്ച്, എ.എ.വൈ) കാർഡുടമകളാണ് മണ്ണെണ്ണയ്ക്ക് അർഹർ. ഇവർക്ക് മൂന്നുമാസം കൂടുമ്ബോള്‍ അരലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുന്നത്. എന്നാല്‍ മണ്ണെണ്ണ വ്യാപാരികള്‍ക്ക് മൂന്നുമാസത്തില്‍ ഒരിക്കല്‍പ്പോലും മണ്ണെണ്ണ അലോട്ടുമെന്റ് ലഭിക്കാറില്ല. ഒരുലോഡില്‍ നിന്ന് തൊഴിലാളികളുടെ ശമ്ബളം, കടവാടക, മുടക്കുമുതലിന്റെ പലിശ, ബാങ്ക് പലിശ എന്നിവയെല്ലാം നല്‍കാൻ സാധിക്കുന്നില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.
കമ്മീഷൻതുകപുതുക്കിയില്ല
2019 ന് ശേഷം വ്യാപാരികളുടെ കമ്മീഷൻ തുക പുതുക്കിയിട്ടില്ല. സംഭരണ ലൈസൻസ് 360 രൂപയില്‍ നിന്ന് 12000 ആയി വർദ്ധിപ്പിക്കുകയും ചെയ്തു. ഒരു ഡിപ്പോ ലാഭകരമായി നടത്താൻ 72കിലോലിറ്റർ മണ്ണെണ്ണ വേണമെന്ന് അഖിലേന്ത്യാ തലത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. എന്നാല്‍ മൂന്ന് മാസത്തിലൊരിക്കല്‍ 12 ക കിലോലിറ്റർ മണ്ണെണ്ണ ലഭിക്കാത്ത ഡീലർമാരാണ് കൂടുതല്‍. ചില്ലറവ്യാപാരിക്ക് 10 മുതല്‍ 50 ലിറ്റർ വരെയാണ് അലോട്ട്‌മെന്റ് ലഭിക്കുന്നത്. ശരാശരി 15 കിലോമറ്റർ ദൂരെ പോയിവേണം മണ്ണെണ്ണ എടുക്കാൻ.ബാഷ്പീകരണനഷ്ടവും കൂടി കണക്കാക്കുമ്ബോള്‍ വ്യാപാരികള്‍ ഇതിന് തയാറാവുന്നില്ല.
മുൻഗണനാ കാർഡുകള്‍ ആകെ 4182341
എ.എ.വൈ 590390
പി.എച്ച്.എച്ച് 3591951
അരലിറ്റർ മണ്ണെണ്ണയുടെ വില 35.50
Post a Comment