ഇരിട്ടി: താലൂക്ക് ആശുപത്രിയുടെ മുറ്റത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ പുതിയ പദ്ധതിയുമായി നഗരസഭ. ആശുപത്രിയുടെ മുറ്റം റൂഫിംഗ് നടത്തി വെള്ളം പൈപ്പുകളിലൂടെ ശേഖരിച്ച് നീർക്കുഴിയില്‍ ശേഖരിക്കാനാണ് പുതിയ പദ്ധതി.
ഈ പ്രവൃത്തി പൂർത്തിയാകുന്നതോടെ നിലവിലെ ഇന്‍റർലോക്കുകള്‍ മാറ്റി പുതിയ ഇന്‍റർലോക്കുകള്‍ സ്ഥാപിക്കുന്നതിനും മഴവെള്ള ശേഖരണ പദ്ധതിക്കുമായി 20 ലക്ഷം രൂപയുടെ പദ്ധതിക്കുമുള്ള ടെൻഡർ പൂർത്തിയായി. രണ്ട് പദ്ധതികളും പൂർത്തിയാകുന്നതോടെ വെള്ളക്കെട്ടിന് പരിഹാരം ആകും എന്നാണ് അധികൃതർ പറയുന്നത്. ആറുമാസമാണ് നിർമാണ കാലാവധി.
Post a Comment