Join News @ Iritty Whats App Group

ലഹരി പദാർത്ഥങ്ങളുമായി ബൈക്കിൽ വില്പന; തിരുവനന്തപുരത്തും കണ്ണൂരിലും യുവാക്കൾ അറസ്റ്റിൽ


കണ്ണൂർ: കണ്ണൂരിൽ മെത്താംഫിറ്റമിൻ കൈവശം വച്ച യുവാവിനെതിരെ കേസെടുത്തു. എടക്കാട് സ്വദേശി അഭിനന്ദ് പി വികാസ് എന്നയാളെയാണ് 9.34 ഗ്രാം മെത്താംഫിറ്റമിൻ കൈവശം സൂക്ഷിച്ച കുറ്റത്തിന് എക്സൈസ് അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉദ്യോ​ഗസ്ഥൻമാരായ ഷിബു കെസി, അബ്ദുൾ നാസർ ആർപി, പ്രിവെന്റിവ് ഓഫീസർ അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഹരിദാസൻ കെ വി, വനിത സിഇഒ സീമ പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സോൾ ദേവ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

തിരുവനന്തപുരത്തും ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിലായി. ലഹരി വസ്തുക്കളുമായി ബൈക്കിൽ വില്പനയ്ക്ക് വന്ന കുലശേഖരം സ്വദേശി ഷിജുവിനെയാണ് അറസ്റ്റ് ചെയ്തത്. നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഇയാളിൽ നിന്ന് 2.344 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (gr) രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ, കൃഷ്ണ പ്രസാദ്, സുരേഷ് ബാബു, നന്ദകുമാർ, അക്ഷയ് സുരേഷ് എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group