പാലക്കാട്: പാലക്കാട് യുവാവ് കുഴഞ്ഞു വീണു മരിച്ചു. മണ്ണാർക്കാട് സ്വദേശി ആർ.ശബരീഷാണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. കൂട്ടുകാർക്ക് ഒപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതം ആണോ മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു
News@Iritty
0
Post a Comment